ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ കയറി വെട്ടി ഭർത്താവ്

Estimated read time 1 min read

ഭാര്യയെ ബാങ്കിൽ കയറി വെട്ടി ഭർത്താവ്

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ബാങ്കിൽ കയറി വെട്ടി ഭർത്താവ്. കണ്ണൂർ തളിപ്പറമ്പ് പൂവം SBI ശാഖയിലെ ജീവനക്കാരി അനുപമയെയാണ് ഭർത്താവ് അനൂരൂപ് വെട്ടി പരിക്കേൽപ്പിച്ചത്. ബാങ്കിലെത്തിയ അനൂരൂപും അനുപമയും തമ്മിൽ വാക്കുതർക്കമുണ്ടാക്കുകയും കൈയിൽ കരുതിയ കൊടുവാളെടുത്ത് അനൂരൂപ് അനുപമയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുപമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

+ There are no comments

Add yours