ആരോഗ്യ മന്ത്രി വീണ ജോർജ് നാളെ ഡൽഹിയിലേക്ക്

Estimated read time 0 min read

ആരോഗ്യ മന്ത്രി വീണ ജോർജ് നാളെ ഡൽഹിയിലേക്ക് പോകും. ആശമാർ ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ചർച്ച നടത്തും. കേന്ദ്രം നൽകാനുള്ള കുടിശ്ശിക തുക നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും. നാളെ രാവിലെ ആറു മണിക്ക് തിരുവനന്തപുരത്ത് നിന്നാണ് ആരോഗ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുന്നത്.

ഇന്ന് ആശ വർക്കേഴ്സിന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണ ജോർജ് വ്യക്തമാക്കിയിരുന്നു. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. സന്നദ്ധപ്രവർത്തകർ എന്ന നിർവചനമടക്കം മാറ്റണമെന്നും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് വിഷയത്തിൽ പോസിറ്റീവ് നിലപാടാണ്. ആശമാർ നിരാഹാര സമരത്തിലേക്ക് പോകുന്നത് നിർഭാഗ്യകരമെന്നും വീണ ജോർജ് പറഞ്ഞു.

+ There are no comments

Add yours