*രക്തസാക്ഷി സ്മരണ ജ്വലിച്ചു. കൊല്ലം ചുവന്നു തുടുത്തു ” സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാരംഭം തന്നെ പ്രൗഢഗംഭീരം* 

Estimated read time 1 min read

*രക്തസാക്ഷി സ്മരണ ജ്വലിച്ചു. കൊല്ലം ചുവന്നു തുടുത്തു ” സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാരംഭം തന്നെ പ്രൗഢഗംഭീരം* 
   *==============*
*കൊല്ലം* : നാടിന്റെ മോചനത്തിനും അധ്വാന വർഗ്ഗത്തിന്റെ ജനാധിപത്യ അവകാശങ്ങൾക്കുമാ യി പോരാടി പിടഞ്ഞുവീണ രണധീരരുടെ ചുടു ചോര കൊണ്ട് ചരിത്രം സൃഷ്ടിച്ച കൊല്ലം നഗരം ചുവപ്പിൽ കുളിച്ചു നിൽക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജന. തൊഴിലാളി വർഗ്ഗ. വിപ്ലവ പ്രസ്ഥാനമായ. സിപിഐഎമ്മിന്റെ 24 > ദേശീയ സമ്മേളനത്തിന് (പാർട്ടി കോൺഗ്രസ് ) മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനത്തിന് കൊല്ലം പട്ടണത്തിൽ ആവേശത്തിന്റെ കൊടുമുടിയേറ്റിയതായി തുടക്കം തന്നെ. മൂന്നു പതിറ്റാണ്ടിനു ശേഷം സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശ ലഹരി കൊല്ലം നഗരത്തിന്റെ. മുക്കിലും മൂലയിലും പ്രകടം. കൊല്ലം പട്ടണവും സമീപപ്രദേശങ്ങളുമെല്ലാം ചുവപ്പിന്റെ കൊടി തോരണങ്ങളാലും കട്ടൗട്ട്കാളലും ചുവരെഴുത്തുകളാലും നേതാക്കളുടെ ചിത്രങ്ങളാലും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. സംസ്ഥാന സമ്മേളന   ആതിഥേയരുടെ ആവേശവും കമ്മ്യൂണിസ്റ്റ്പോർവീര്യവും അനുഭവിച്ചറിഞ്ഞാൽ ഈ സമ്മേളനം വിജയിപ്പിക്കുവാൻ അവർ മാസങ്ങളായി ഒരുക്കത്തിലാണെന്ന് മനസ്സിലാക്കാൻ കഴിയും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരും ഇടതുപക്ഷക്കാരും അനുഭാവികളും മാത്രമല്ല. ഒരുനാടോന്നാകെ ഒരേ മനസ്സും വികാരവുമായാണ് സമ്മേളന വിജയത്തിന് ഇരിക്കുന്നത് ഒരു ബെട്ടിരിക്കുന്നത്തെന്ന്  വ്യക്തം.
               പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വന്നെത്തിയിരിക്കുന്ന മഹാസമ്മേളനം ചരിത്രവിജയമാക്കാൻ സംഘാടകർ ഏവരും ഒറ്റക്കെട്ടായി. ഒരേ മനസ്സോടെ ഒരുങ്ങിയതിന്റെ നിദർശനം  കൂടിയാണ് ഈ കൂട്ടായ്മയെന്ന് ഈ സമ്മേളനം കേന്ദ്രം  വിളിച്ചോതുന്നു. കൊല്ലം നഗരമാകെ ചുവപ്പ് തോരണങ്ങളുടെ മേലാപ്പിൽ പൊതിഞ്ഞ സ്ഥിതിയാണ് പൊതുസമ്മേളനം നടക്കുന്ന ആശ്രമം മൈതാന കവാടവും പ്രതിനിധി സമ്മേളനം നടക്കുന്ന ടൗൺഹാൾ പരിസര കവാടവും അവർ അതിഗംഭീരമായി മോടിപിടിപ്പിച്ചിട്ടുണ്ട്.
                 കയ്യൂർ ഉൾപ്പെടെ വിവിധ രക്തസാക്ഷി കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവന്ന ചെമ്പതാക. കൊടിമര ജാഥകൾ പൊതുസമ്മേളനമായ ആശ്രമമൈതാനത്ത്( സീതാറാം യെച്ചൂരി നഗർ  ) സ്വാഗതസംഘം നേതാക്കൾ ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ പതാക ഉയർത്തി. പാർട്ടി നേതാക്കളും പ്രവർത്തകരും സമ്മേളന പ്രതിനിധികളും നാട്ടുകാരു മടക്കം ആയിരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. നൂറുകണക്കിന് കണ്o ങ്ങളിൽ നിന്ന് ഉയർന്ന ഇൻക്വിലാബ് വിളികളുടെ അലയോലികൾ പതാക ഉയർത്തലിന് വിപ്ലവാവേശ മാനങ്ങൾ പകർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. പൊതുസമ്മേളന നഗരിയിൽ ദിവസങ്ങൾക്ക് മുന്നേ സജ്ജമാക്കിയ ചരിത്ര പ്രദർശനം വിജ്ഞാനപ്രദവും ആവേശഭരിതവുമാണ്. ആയിരക്കണക്കിനാളുകളാണ് ദിവസവും പ്രദർശനം കാണാൻ എത്തുന്നത്.
                  കൊല്ലം ജില്ലയിലെ 23 രക്തസാക്ഷി കേന്ദ്രങ്ങളിൽ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന്റെ നേതൃത്വത്തിൽ അത് ല റ്റുകൾ റിലേ ആയി കൊണ്ടുവന്ന  ദീപശിഖകൾ മഹാദീപമാക്കി. പ്രതിനിധി സമ്മേളന നഗരിയായ നഗരസഭ ടൗൺ ഹാൾ ( കൊടിയേരി ബാലകൃഷ്ണൻ നഗർ  ) പരിസരത്ത് സജ്ജമാക്കിയ മുഖ്യ ദീപത്തിലേക്ക് അഗ്നി പകർന്നു. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ചെങ്കൊടി ഉയർത്തി. പതാക ഉയർത്താൻ സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്റർ അദ്ദേഹത്തെ ക്ഷണിച്ചു. തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കവെ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമാനകരമായ അംഗീകാരമായി പതാക ഉയർത്താൻ അവസരം കിട്ടിയതിനെ അദ്ദേഹം വിശേഷിപ്പിച്ചു. മുരുകൻ കാട്ടാക്കട രചിച്ച് ആതിഥേയജില്ലയിലെഗായികമാർ ആലപിച്ച സ്വാഗത ഗീതത്തിനൊപ്പം വിദ്യാർത്ഥിനികൾ ചുവടുവെച്ചത് ഉദ്ഘാടന സമ്മേളനത്തിന് മാറ്റുകൂട്ടി. തുടർന്ന് എ കെ ബാലൻന്റെ റെ താൽക്കാലിക അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം സിപിഐഎം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഖിലേന്ത്യ ഓർഗനൈസർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
          ഒന്നരമണിക്കൂർ നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ കാരാട്ട് മുഖ്യമായും സമയമെടുത്ത് വിശദീകരിച്ചത് സമീപകാലത്തുണ്ടായ ‘ ഫാസിസം’ വിവാദത്തെയാണ് 24> പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയും ബിജെപി- ആർഎസ്എസ് ഹിന്ദുത്വ ശക്തികളുടെ ‘ നവ ഫാസിസ്റ്റ് വെല്ലുവിളി’ എന്നു ചേർത്തത് ഈ വിഷയത്തിലെ ‘ വിദഗ്ധരായ’ കോൺഗ്രസ്സുകാരെയടക്കംചൊടിപ്പിച്ചിരിക്കുകയാണ്. സിപിഐഎം ബിജെപിയുടെ ഫാസിസ്റ്റ് വൽക്കരണത്തിനെതിരായ പോരാട്ടംഅവസാനിപ്പിക്കുകയാണെന്ന സൂചനയാണി തിലുള്ളതെന്നും ചില നേതാക്കൾ കണ്ടുപിടിച്ചു. സംഘപരിവാറിനെതിരായ സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്കേരളത്തിലെകോൺഗ്രസ്നേതാക്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നീണ്ട    കരഘോഷങ്ങൾക്കിടയിൽ പ്രകാശ് കാരാട്ട് പറഞ്ഞു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ രക്ത സാക്ഷി പ്രമേയം അവതരിപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ. വൃന്ദാ കാരാട്ട്. ബി രാഘവലു. അശോക്ധാവ്ളെ. എം എ ബേബി. സുഭാഷിണിഅലി. എ വിജയരാഘവൻ. എം വി ഗോവിന്ദൻമാസ്റ്റർ. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി ജു കൃഷ്ണ. എ ആർ സിന്ധു. മുതിർന്ന നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള. പാലോളി മുഹമ്മദ് കുട്ടി. എൻ പത്മലോചനൻ. വൈക്കം വിശ്വൻ. കെ എൻ രവീന്ദ്രനാഥ്. പി കരുണാകരൻ. തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
             സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നവ കേരള നിർമിതി രേഖയും അവതരിപ്പിച്ചു. സമ്മേളനംസംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും മാർച്ച് 9ന് തെരഞ്ഞെടുക്കും. അന്നു വൈകിട്ട് റെഡ് വളണ്ടിയർമാർച്ചും ബഹുജന റാലിയോടും കൂടി സംസ്ഥാന സമ്മേളനം സമാപിക്കും.
         സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി മാധ്യമ പ്രവർത്തകർ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ കൊല്ലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തുടർന്നുള്ള നാളുകൾ കൂടി തുറമുഖ നഗരത്തിന് ഉത്സവപ്രതിതിയാർന്ന നിറമുള്ള നാളുകളാണ്. സിപിഎം സംസ്ഥാന സമ്മേളനം പ്രമാണിച്ച് ആഴ്ചകളായി കൊല്ലം പട്ടണത്തിന്റെ വ്യാപാര. വാണിജ്യ മേഖലയും മോട്ടോർ വാഹന രംഗവും ഏറെ സജീവമായ കാഴ്ചകളാണ്.

             *സതീശൻ പുല്ലൂർ*
             *പ്രെസ്സ് ക്ലബ്ബ്*
             *ഇരിങ്ങാലക്കുട*

+ There are no comments

Add yours