അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവ് കണ്ടെത്തി.

Estimated read time 0 min read

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്തി. ജീവെനാടുക്കിയ ഷൈനിയുടെ മൊബൈൽ ഫോൺ ഏറ്റുമാനൂരിലെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഷൈനി മരിച്ചതിൻ്റെ തലേ ദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബിയുടെ മൊഴി. ഫോണിലൂടെയുള്ള നോബിയുടെ സംസാരം ആത്മഹത്യക്ക് കാരണമായെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും

+ There are no comments

Add yours