സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വീടിന് നാശ നഷ്ടങ്ങൾ വരുത്തിയ പ്രതികൾ അറസ്റ്റിൽ. മാള ഇക്കഴിഞ്ഞ വ്യാഴാഴ്ച മാള കുരുവിലശ്ശേരി കോട്ട വാതിൽ സ്വദേശിനിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിൻറെ മുൻവശത്തേയും പിൻവശത്തേയും വാതിലുകൾ തല്ലി പൊളിക്കുകയും വീടിന് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസ്സിലെ പ്രതികളായ മാള പോലീസ് സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയായ അഷ്ടമിച്ചിറ കുരിശിങ്കൽ വീട്ടിൽ ജിൻസൺ 28, പുല്ലൂർ അമ്പലനട സ്വദേശി കാരക്കാട് വീട്ടിൽ അനൂപ് 36 എന്നിവരെ പരാതിയുടെ അടിസ്ഥാനത്തിൽ മാള പോലീസ് എസ്ഐ മുഹമ്മദ് ബാഷി, എഎസ്ഐ മാരായ നജീബ്, നിബി, സീനിയർ സിപിഒ മാരായ ദിബീഷ് ,ജിബിൻ, അനൂപ്, ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ജിൻസൻറ അച്ഛൻ വീട്ടിലിരുന്ന് മദ്യപിച്ച് ബഹളം വയ്ക്കുന്നതിനെതിരെ അയൽവാസിയും സ്ത്രീ യുടെ ഭർത്താവുമായ സുജാതൻ ചോദ്യം ചെയ്തതിൻറെ വിരോധം വച്ച് ഇരുമ്പ് വടി കൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 1_30ന് വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ജിൻസനെതിരെ മാള പോലീസ് സ്റ്റേഷനിൽ 2019ൽ ഒരു വധ ശ്രമ കേസും 2023, 2024 വർഷങ്ങളിൽ ഓരോ അടിപിടി കേസടക്കം 5 ക്രിമിനൽ കേസ്സുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പടം പ്രതി ജിൻസൺ.


+ There are no comments
Add yours