തിരുവല്ലയിൽ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപന നടത്തുന്നയാൾ പിടിയിൽ. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.
മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാൾ കൂടുതലായും ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ വിദ്യാർഥികൾക്കും സ്കൂൾ വിദ്യാർഥികൾക്കുമാണ് ഇയാൾ ഇത്തരത്തിൽ എംഡിഎംഎ വിൽപന നടത്തുന്നത്. ഇത്തരത്തിൽ നിരവധി തവണ വിൽപന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല പൊലീസ് പറഞ്ഞു.


+ There are no comments
Add yours