കരിങ്ങോൾചിറയിൽ ബണ്ട് കെട്ടിയില്ല. :പകരപ്പിള്ളി പാട ശേഖരത്തിൽ ഉപ്പ് വെള്ളം കയറി കൃഷിക്ക് നാശം

Estimated read time 1 min read

കരിങ്ങോൾചിറയിൽ ബണ്ട് കെട്ടിയില്ല. :പകരപ്പിള്ളി പാട ശേഖരത്തിൽ ഉപ്പ് വെള്ളം കയറി കൃഷിക്ക് നാശം. പുത്തൻചിറ.  ഒക്ടോബർ മാസത്തോടു കൂടി കരിങ്ങോൾ ചിറയിൽ  ഉപ്പു വെള്ളം കയറാതിരിക്കുവാൻ പുത്തൻചിറ പഞ്ചായത്ത് അധികൃതർ ബണ്ട് കെട്ടാറുള്ളതാണ്. ഇപ്രാവശ്യം ബണ്ട് കെട്ടുന്നതിന് ടെണ്ടർ വച്ചിരുന്നുവെങ്കിലും  ആരും എടുക്കുവാൻ തയ്യാറായില്ല.  ടെണ്ടർ എടുക്കുവാൻ ആരും ഇല്ലെങ്കിൽ പഞ്ചായത്ത് നിർബ്ന്ധിച്ച് ചിലരെ കൊണ്ട് എടുപ്പിക്കാറ് പതിവെങ്കിലും ഇപ്രാവശ്യം അതും നടന്നില്ലെന്ന് കർഷകർ. കരിങ്ങോൾചിറയിൽ ബണ്ട് കെട്ടാത്തതു കാരണം പുത്തൻചിറ പഞ്ചായത്തിൽ മാത്രമല്ല  വേളൂക്കര പഞ്ചായത്തിലെ  വഴിക്കിലചിറ പാട ശേഖരത്തിലും  ഉപ്പു വെള്ളം കയറി കൃഷിക്ക് നാശം സംഭവിച്ചു. പുത്തൻചിറ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് പകരപ്പിള്ളി പാട ശേഖരത്തിലും വഴിക്കിലച്ചിറ പാടശേഖരത്തിലും ഉപ്പ് വെള്ളം കയറി കൃഷിക്ക് നാശം ഉണ്ടാകുവാൻ കാരണമെന്ന് കൃഷിക്കാരുടെ പരാതി .കൃഷി വകുപ്പ് കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്നതിനായി പകരപ്പിള്ളി, കാരമാറ പാട ശേഖരങ്ങളിൽ 20 എച്ച് പി മോട്ടൊറുകളും ചേന്നങ്കിരി പാട ശേഖരത്തിലും കല്ലംതറ പാട ശേഖരത്തിലും 10എച്ച്പി മോട്ടോർ സ്ഥാപിച്ചീട്ടുണ്ടെങ്കിലും ഇന്ന് അതെല്ലാം പ്രവർത്തന രഹിതമാണെന്ന് കൃഷിക്കാരുടെ പരാതി .പടം ഉപ്പ് വെള്ളം കയറി.പകരപ്പിള്ളി പാട ശേഖരത്തിൽ കൃഷി നശിച്ചു. 

+ There are no comments

Add yours