കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി

Estimated read time 0 min read

കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി

മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂർ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബ എന്ന 27കാരിക്കെതിരെയാണ് നടപടി. പൊലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ട ഫാത്തിമ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കാപ്പ ചുമത്തിയ സാഹചര്യത്തിൽ ഒരു വർഷത്തേക്ക് ജില്ലയിലേക്ക് പ്രവേശിക്കാൻ പറ്റില്ല. അപൂർവമായിട്ടാണ് പെൺകുട്ടികൾക്കെതിരെ കാപ്പ ചുമത്തുന്നത്. അതും മയക്കുമരുന്ന് കേസിൽ.

+ There are no comments

Add yours