സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനവാണ് വനിതാ ദിനമായ ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 64,320 രൂപയായി ഉയർന്നു. ഗ്രാമിന് ഇന്ന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാം ഒന്നിന് 8040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവിലയിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക തിരിച്ചുകയറുകയാണെങ്കിലും ഈ മാസത്തെ റെക്കോർഡ് ഭേദിച്ചിട്ടില്ല എന്നത് ഏക ആശ്വാസമാകുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.




+ There are no comments
Add yours