നിർണ്ണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

Estimated read time 0 min read

മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക.

2026ന് ശേഷം ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണ്ണ നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ട്. ഇതിനെതിരെ തമിഴ്നാട്ടിൽ ഇതിനകം ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ദേശീയാടിസ്ഥാനത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനാണ് സ്റ്റാലിന്റെ നീക്കം. കേരളത്തിന് പുറമെ ആന്ധ്ര പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രധാന പാർട്ടികൾക്കുമാണ് യോഗത്തിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചത്.

+ There are no comments

Add yours