സ്ത്രീകളുടെ സുരക്ഷയും ചലനശേഷിയും വർധിപ്പിക്കുന്നതിനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. വനിതാ ദിനമായ മാർച്ച് 8ന് ചെന്നൈയിൽ 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് നേരത്തെ പിങ്ക് ബസുകൾ നിരത്തിലിറക്കിയത് വിജയമായിരുന്നു. ഇതേത്തുടർന്നാണ് ഘട്ടം ഘട്ടമായി 250 പിങ്ക് ഓട്ടോകൾ പുറത്തിറക്കുമെന്ന് അറിയിപ്പ് പുറത്തുവിട്ടത്.
സ്ത്രീകൾ മാത്രം ഓടിക്കുന്ന ഈ ഓട്ടോറിക്ഷകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായിരിക്കും. സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സൗകര്യം പ്രദാനം ചെയ്യുകയെന്നാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. ഓരോ പിങ്ക് ഓട്ടോറിക്ഷയിലും അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനം ഉണ്ടായിരിക്കും.


+ There are no comments
Add yours