ഗുരുവായൂരിലും ഇനി ഓൺലൈൻ സൗകര്യം
ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യാൻ ഇനി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട. എല്ലാം ഓൺലൈനിൽ നടക്കും. മേൽപ്പത്തൂർ ഓഡിറ്റേറിയത്തിനു 5,000 രൂപയും GSTയും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും GSTയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കു. ദിവസം 10 സ്ലോട്ടുകളാണ് അനുവദിക്കുക. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോഗം ഇക്കാര്യം തീരുമാനിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യാൻ ഇനി ഓൺലൈൻ സൗകര്യം

+ There are no comments
Add yours