ശര പഞ്ജരം ബിഗ് സ്ക്രീനിലേക്ക്

Estimated read time 0 min read

ശര പഞ്ജരം ബിഗ് സ്ക്രീനിലേക്ക്

റീറിലീസ് ട്രെൻഡിങ്ങിൻ്റെ കാലത്ത് ദേ ഒരു തലമുറയെ മൊത്തം ഹരം കൊള്ളിച്ച ജയന്റെ ശര പഞ്ജരം ബിഗ് സ്ക്രീനിലെത്തുന്നു. പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിലാകും സിനിമ എത്തുക. ഏപ്രിൽ 25 ആണ് റിലീസ് തീയതി. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്. നാലര ദശാബ്ദങ്ങൾക്ക് മുൻപ് 1979ൽ വൻ കളക്ഷൻ നേടിയ സിനിമയാണിത്.

+ There are no comments

Add yours