നിയമസഭാ ഹാളിൽ പാൻ മസാല ചവച്ച് തുപ്പിയ എംഎൽഎയെ വിമർശിച്ച് ഉത്തർപ്രദേശ്സ്പീക്കർ. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങൾ.അംഗങ്ങളോട് സംസാരിച്ച സ്പീക്കർ സതീഷ് മഹാന, ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം ലഭിച്ചപ്പോൾ താൻ നേരിട്ട് പോയി അത് വൃത്തിയാക്കുകയായിരുന്നു എന്നും പറഞ്ഞു. സഭാ ഹാളിൽ പാൻ മസാല ചവച്ചു തുപ്പിയ എംഎൽഎ ആരാണെന്ന് തനിക്ക് അറിയാമെന്നും വീഡിയോ ദൃശ്യങ്ങളിലൂടെ താൻ അത് കണ്ടുവെന്നും പറഞ്ഞെങ്കിലും പൊതുജന മദ്ധ്യത്തിൽ അവഹേളനം ഒഴിവാക്കാനായി താൻ പേര് പരസ്യമാക്കുന്നില്ലെന്നും സതീഷ് മഹാന പറഞ്ഞു.


+ There are no comments
Add yours