നടൻ ശിവാജി ഗണേശൻ്റെ വീടിന്റെ ഒരു ഭാഗം കണ്ടുകെട്ടാൻ ഉത്തരവ്
പണമിടപാട് കേസുമായി ബന്ധപ്പെട്ട് നടൻ ശിവാജി ഗണേശന്റെ വീടായ അണൈ ഇല്ലത്തിന്റെ ഒരു ഭാഗം കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശിവാജിയുടെ കൊച്ചുമകൻ ദുഷ്യന്ത് രാംകുമാറും ഭാര്യ അഭിരാമിയും പ്രതികളായ കേസിലാണ് നടപടി. ദുഷ്യന്തിന്റെ അച്ഛനും ശിവാജിയുടെ മകനുമായ രാംകുമാറിനു കുടുംബ ഓഹരി എന്ന നിലയിൽ ലഭിച്ച ടി ന ഗറിലുള്ള വീടിൻ്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാൻ ഉത്തരവിട്ടത്.


+ There are no comments
Add yours