കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി.

Estimated read time 0 min read

കൊല്ലത്ത് ട്രെയിൻ അട്ടിമറി ശ്രമം?

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തിൽ പോസ്റ്റ് റെയിൽപാളത്തിൽ ആദ്യം കണ്ടെത്തുന്നത്. പൊലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയിൽവേ പൊലീസ് എത്തിയപ്പോൾ വീണ്ടും പോസ്റ്റ് കണ്ടെത്തി. ഇത് അട്ടിമറി ശ്രമത്തിലേക്കുള്ള പൊലീസിൻ്റെ സംശയം വർധിപ്പിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണ്.

+ There are no comments

Add yours