മന്ത്രിക്ക് കരിങ്കൊടി; പിന്നാലെ മുട്ടൻ പണി
മൂന്നാറിൽ സഞ്ചാരികൾക്കായി KSRTC പുതിയ പദ്ധതികൾ നടപ്പിലാക്കിയതിൽ ഓട്ടോ, ടാക്സി ജീവനക്കാർക്ക് വൻ പ്രതിഷേധം ഉണ്ടായിരുന്നു. അവരുടെ വരുമാനം കുറയുന്നതായിരുന്നു പ്രശ്നം. മന്ത്രി ഗണേഷ് കുമാറിനെ ഇവർ കരിങ്കൊടി കാണിച്ചു. പക്ഷേ അത് ഇരട്ടി പണിയായി. പ്രതിഷേധം കണ്ട മന്ത്രി പ്രദേശത്തെ എല്ലാ വാഹനങ്ങളുടെയും രേഖ പരിശോധിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് 848 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 20,55,750 രൂപ ഫൈനും ഈടാക്കി.


+ There are no comments
Add yours