കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നേക്കാം.
പുതിയ ഫാസ്ടാഗ് നിയമങ്ങൾ; ഇരട്ടി ടോൾ നൽകുന്നത് എങ്ങനെ ഒഴിവാക്കാം?
എൻപിസിഐയും സർക്കാരും പുറപ്പെടുവിച്ച പുതിയ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച്, യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഫാസ്റ്റ് ടാഗുകളിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അടുത്ത ടോൾ ഗേറ്റിൽ എത്തുന്നതിനുമുമ്പ് ഫാസ്റ്റ് ടാഗ് നിലയും അതിന്റെ ബാലൻസും മുൻകൂട്ടി അറിയേണ്ടത് പ്രധാനമാണ്. ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. ഇതുമുൻകൂട്ടി ശ്രദ്ധിച്ച് ഒഴിവാക്കുക. മുമ്പ്, ടോൾ ബൂത്തിൽ ഫാസ്റ്റാഗ് റീചാർജ് ചെയ്ത് കടന്നുപോകാമായിരുന്നു. എന്നാൽ ഇനിമുതൽ, ഫാസ്റ്റാഗ് ഉടമകൾ അവരുടെ ഫാസ്ടാഗിന്റെ സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കണം. ആവശ്യത്തിന് ബാലൻസ് നിലനിർത്തുകയും, കെവൈസി വിവരങ്ങൾ കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. യാത്ര ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
ഫാസ്റ്റ്ടാഗ് നില എങ്ങനെ പരിശോധിക്കാം?
യാത്ര തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ഫാസ്ടാഗ് സജീവമാണെന്ന് ഉറപ്പാക്കുക. അതിന്റെ നില നിരീക്ഷിക്കാൻ ഫാസ്ടാഗ് കസ്റ്റമർ പോർട്ടൽ ഉപയോഗിക്കാം. നിങ്ങളുടെ ടാഗ് സജീവമാണോ, പ്രവർത്തനരഹിതമാണോ, തടസ്സപ്പെടുത്തിയിരിക്കുകയാണോ എന്നറിയാൻ, ഔദ്യോഗിക പോർട്ടലിൽ (https://www(dot)npci(dot)org(dot)in/what-we-do/netc-fastag/check-your-netc-fastag-status) ലോഗിൻ ചെയ്യുക. ബാലൻസ് കുറവാണെങ്കിൽ അല്ലെങ്കിൽ നെഗറ്റീവ് ആണെങ്കിൽ എസ്എംഎസ് അയയ്ക്കും.
കരിമ്പട്ടിക എങ്ങനെ അറിയാം?
ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇവിടെ നിങ്ങൾ “ഇ-ചലാൻ സ്റ്റാറ്റസ് പരിശോധിക്കുക” അല്ലെങ്കിൽ സമാനമായ ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് നിങ്ങളുടെ വാഹന രജിസ്ട്രേഷൻ നമ്പർ നൽകുക. ഇതുവഴി നിങ്ങളുടെ വാഹനം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. ഫാസ്ടാഗ് അൺബ്ലോക്ക് ചെയ്യാൻ, ആദ്യം ഫാസ്ടാഗ് റീചാർജ് ചെയ്യുക. ഇതിനുശേഷം മിനിമം ബാലൻസ് നിലനിർത്തുക. തുടർന്ന് പേയ്മെന്റ് സ്ഥിരീകരിക്കുക. ഇതിനുശേഷം ഫാസ്ടാഗിന്റെ നില അറിയാം. കുറച്ച് സമയത്തിനുള്ളിൽ ഫാസ്ടാഗ് സജീവമാകും.
ബ്ലാക്ക്ലിസ്റ്റ് ചെയ്ത ഫാസ്ടാഗ് എങ്ങനെ അൺബ്ലോക്ക് ചെയ്യാം?
ഫാസ്ടാഗ് അൺബ്ലോക്ക് ചെയ്യാൻ ആദ്യം ഫാസ്ടാഗ് അക്കൗണ്ടിൽ കുറഞ്ഞ തുകയെങ്കിലും റീചാർജ് ചെയ്യുക. പണം ചേർത്തുകഴിഞ്ഞാൽ ഫാസ്ടാഗിന്റെ സ്റ്റാറ്റസ് എന്താണെന്ന് ഒന്ന് പരിശോധിക്കുക. പെയ്മെന്റ് ശരിയായിട്ടുണ്ടോ എന്നും ഉറപ്പുവരുത്തുക. റീചാർജ് ചെയ്തുകഴിഞ്ഞാൽ ചിലപ്പോൾ ഫാസ്ടാഗ് ശരിയായി പ്രവർത്തിക്കാൻ കുറച്ചു സമയം എടുത്തേക്കാം. അതുവരെ കാത്തിരിക്കുക.
വരുന്നൂ ഫാസ്ടാഗ് വാർഷിക പാസും
സ്വകാര്യ വാഹന ഉടമകൾക്ക് കേന്ദ്രം ഉടൻ തന്നെ വാർഷിക, ആജീവനാന്ത ഫാസ്റ്റ് ടാഗ് പാസുകൾ നൽകിയേക്കാം. ഒരു സ്വകാര്യ വാഹന ഉടമയ്ക്ക് 3,000 രൂപ വാർഷിക പാസ് വാങ്ങാനോ അല്ലെങ്കിൽ 30,000 രൂപ മുൻകൂർ പണമടച്ചുകൊണ്ട് 15 വർഷത്തേക്ക് സാധുതയുള്ള ആജീവനാന്ത പാസ് തിരഞ്ഞെടുക്കാനോ ഉള്ള ഓപ്ഷൻ നൽകണമെന്ന് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.


+ There are no comments
Add yours