വലപ്പാട് മുക്ക് പണ്ടം പണയം വച്ച് തുക തട്ടാൻ ശ്രമിച്ച മൂന്ന് പേർ  പോലീസിന്റെ പിടിയിൽ

Estimated read time 1 min read

*മുക്ക് പണ്ടം പണയം വച്ച് തുക തട്ടാൻ ശ്രമം; മൂന്ന് പേർ വലപ്പാട് പോലീസിന്റെ പിടിയിൽ*

വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ  മുക്ക് പണ്ടം പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മൂന്ന് പേരെ വലപ്പാട് പോലീസ് പിടികൂടി. നാട്ടിക സെൻ്ററിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആഭരണം പണയം വച്ച് 40,000 രൂപ തട്ടിയതിനു പിന്നാലെ, നാട്ടിക ബീച്ചിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ  വീണ്ടും പണയം വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ കുടുങ്ങിയത്.
വടക്കുംനാഥൻ (32വയസ്സ്) ചിറ്റേഴത്ത് ഹൗസ്, പുത്തൻതോട് ദേശം, നാട്ടിക, റിജോ (39വയസ്സ്) എടകുളത്തൂർ ഹൗസ്, പെരിങ്ങോട്ടുകര, താന്ന്യം , സനോജ് (42വയസ്സ്) വെള്ളാപറമ്പിൽ ഹൗസ്, കോട്ടപ്പടി, ഗുരുവായൂർ എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 14-ാം തീയതി രാവിലെ 09.30ന്, നാട്ടികയിലെ സ്വകാര്യ ഫിനാൻസിൽ ഒരു പവനോളം തൂക്കം വരുന്ന മുക്ക് പണ്ടം പണയം വെച്ച് ₹40,000 തുക തട്ടിയ ശേഷം, ഇവർ മുങ്ങുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഫിനാൻസ് ഉടമ സുധീർ ആഭരണം പരിശോധിച്ച് നോക്കിയപ്പോഴാണ് മുക്ക് പണ്ടമാണെന്ന് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 15-ാം തീയതി  ഉച്ചയ്ക്ക് 02.30ന്, സുധീറിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ഫിനാൻസിൽ വീണ്ടും മുക്ക് പണ്ടം പണയം വയ്ക്കാൻ എത്തുകയും സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയം തോന്നിയതോടെ വിവരമറിയിച്ചതിനെ തുടർന്ന് സുധീർ സ്ഥലത്തെത്തിയപ്പോൾ  ഇവർ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം കെ രമേഷും സംഘവും അയോധ്യ ബാറിന് സമീപം വച്ച് ഓട്ടോ സഹിതം ഇവരെ പിടി കൂടുകയുമായിരുന്നു.  SI മാരായ ആന്റണി ജിംബിൾ ,  ഉണ്ണി പി യു, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് പി യു, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്.

+ There are no comments

Add yours