ചാലക്കുടിയിൽ നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി പിടിയിലായത് ബാംഗ്ലൂർ സ്വദേശി *.

Estimated read time 1 min read

*പ്രത്യേകരാത്രികാല  പരിശോധന : നിരോധിത മയക്കുമരുന്നുമായി അന്തർ സംസ്ഥാന ബസ് യാത്രികൻ പിടിയിൽ*
*നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി പിടിയിലായത് ബാംഗ്ലൂർ സ്വദേശി*.

അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസിലെ യാത്രക്കാരൻ കഞ്ചാവുമായി അറസ്റ്റിൽ. കർണ്ണാടക ബാംഗ്ലൂർ വിദ്യാനഗർ സ്വദേശി സൂരജ് ഗോപകുമാറിനെ (34 വയസ് )യാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേ ഷണസംഘം പിടികൂടിയത്. മയക്കുമരുന്ന് കടത്തലിനെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ആവിഷ്കരിച്ച പ്രത്യേക രാത്രി കാല വാഹന പരിശോധനയിൽ  പുലർച്ചയോടെ  സംശയംതോന്നി പ്രസ്തുത ബസിലെ യാത്രക്കാരെ പരിശോധിച്ചത്.

സൂരജിന്റെ കയ്യിലുണ്ടായിരുന്ന ബോക്സിൽ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൊരട്ടിയിൽ ചാലക്കുടി സബ് ഡിവിഷൻ ഡാൻസാഫ് സ്കോഡും, കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ചോദ്യം ചെയ്യലിൽ കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നും അടൂരിലേക്കുള്ള യാത്രയിലാണെന്നും ഇയാൾ പോലിസിനെ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സംഘം പറഞ്ഞു.

തൃശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് – ലഹരി മാഫിയ സംഘങ്ങൾ ഉൾപെടുന്ന അക്രമങ്ങൾ അടുത്തയിടെ വർധിച്ചതോടെ ഇത്തരം ക്രിമിനലുകൾക്കെതിരെ കർശന നടപടികൾ തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്. അതിൻ്റെ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് സൂരജ് നിരോധിത മയക്കുമരുന്നുമായി പിടിയിലാകുന്നത്.

സമാനമായ പരിശോധനയിൽ കുപ്രസിദ്ധ ലഹരിക്കടത്തുകാരൻ കിങ്ങിണി ഷിജോയെയും അൻപത് ഗ്രാമോളം രാസലഹരിയുമായും ജംഷാദ് എന്നയാളെ നൂറ്റി അറുപത് ലിറ്റർ അനധികൃത മാഹി മദ്യവുമായും ചാലക്കുടി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു.
ഡാൻസാഫ് – ക്രൈംസ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ  തോമസ് സൈബർ സെൽ ഉദ്യോഗസ്ഥൻ രജീഷ് പി.വി, കൊരട്ടി അഡീഷണൽ എസ്ഐ ഷിബു സി.പി,  സീനിയർ സിപിഒമാരായ നിഖിലൻ, സജീഷ് കുമാർ, സിപിഒ മണിക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

+ There are no comments

Add yours