തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം

Estimated read time 1 min read

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം. സംഭവത്തെ തുടർന്ന് എയർപോർട്ട് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. ഇന്ന് ഉച്ചയോടെയാണ് എയർപോർട്ടിൽ ഇ-മെയിൽ ആയി ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

വിമാനത്താവള പരിസരത്ത് നിരീക്ഷണവും കർശനമാക്കി. മുൻപും വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണികൾ ഇ-മെയിൽ ആയി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

+ There are no comments

Add yours