നടവരംപിൽ നിയന്ത്രണം വിട്ട ഓട്ടൊ ടാക്സി ഇടിച്ച് വീട്ടമ്മ മരിച്ചു. വെള്ളാംങ്ങല്ലൂർ തൃശ്ശൂർ കൊടുങ്ങല്ലർ സംസ്ഥാന പാതയിൽ നടവരംപ് ഷാപ്പ് ബസ്സ് സ്റ്റോപ്പിനും കപ്പോളയ്ക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടൊ ടാക്സി ഇടിച്ച് നടവരംപ് ചിറപറമ്പ് മനോജിൻറെ ഭാര്യ ലക്ഷ്മി 39 മരിച്ചു. ഇവർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുവാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ ടാക്സി ഇടിക്കുകയാണ് ഉണ്ടായത്. നടവരമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികളെടുത്തു. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്ക്കരിക്കും.കരൂപ്പടന്ന സ്വദേശി അഷ്റഫിൻറെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടൊ ടാക്സി. പടം ലക്ഷ്മി.


+ There are no comments
Add yours