പത്തനംതിട്ടയിൽ വിവാഹ സംഘത്തിന് മർദ്ദനം: എസ്ഐയെ സ്ഥലംമാറ്റി
പത്തനംതിട്ടയിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മർദ്ദിച്ച സംഭവത്തിൽ എസ്ഐക്കെതിരെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. അന്വേഷണ വിധേയമായിട്ടാണ് എസ്‌പിയുടെ നടപടി. അന്വേഷണത്തിന് ശേഷം തുടർനടപടി ഡിഐജി സ്വീകരിക്കും.


+ There are no comments
Add yours