ലോക്‌സഭയിലെ പ്രതിഷേധത്തിൽ 8 എം പി മാർക്ക് എതിരെ നടപടി…

Estimated read time 1 min read

ലോക്‌സഭയിലെ പ്രതിഷേധത്തിൽ 8 എം പി മാർക്ക് എതിരെ നടപടി.

ഹൈബി ഈഡനും,ഡീൻ കുര്യാക്കോസിനും അടക്കമുള്ള 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ.

സംഭവങ്ങളുടെ തുടക്കം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞതോടെയാണ്.

ഇന്ത്യ-ചൈന വി-ഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്‌പീക്കറുടെ ചുമതലയുണ്ടായിരുന്ന കൃഷ്‌ണപ്രസാദ് തെന്നേതി പ്രസംഗം തടഞ്ഞത്.

സ്‌പീക്കറുടെ ചെയറിലേക്ക് പേപ്പർ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ ഉൾപ്പെടെ പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

+ There are no comments

Add yours