നടൻ വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം സിനിമയ്ക്ക് ഗൾഫിൽ വിലക്കെന്ന് റിപ്പോർട്ട്. ജനുവരി 31 നാണ് ചിത്രം തീയറ്ററിൽ റിലീസ് ചെയ്തത്. എം.മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് ഗൾഫ് രാജ്യങ്ങളിൽ നിരോധനം നേരിടുന്നു എന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം ഒമാൻ ഒഴികെ എല്ലാ ജിസിസി രാജ്യങ്ങളിലും സിനിമ നിരോധനം നേരിടുന്നുണ്ട്. 2024 ഓഗസ്റ്റ് 22 നാണ് ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ചിത്രം വൈകുകയായിരുന്നു.
നടൻ വിനീത് ശ്രീനിവാസൻ, സംവിധായകൻ എം. മോഹനൻ, നിഖില വിമൽ എന്നിവർ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഒരു ജാതി ജാതകം.


+ There are no comments
Add yours