2 പേരിൽ നിന്നും 200 ൽ പരം പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി
**********†*********
തീരദേശ മേഖലയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും മത്സ്യതൊഴിലാളികൾക്കും ഇടയിൽ സർക്കാർ നിയമം മൂലം നിരോധിച്ച പുകയില ഉൽപ്പന്നമായ ഹാൻസ് വിൽപ്പന നടത്തുന്നതിനായി കാറിലും ബൈക്കിലും ആളുകൾ ഹാൻസ് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് പി വെമ്പാല്ലൂർ അമ്പലനട ജംഗ്ഷനിൽ വെച്ച് കിട്ടിയ വാഹന നമ്പർ വെച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ കാറിന്റെ സീറ്റിനു അടിയിൽ സഞ്ചിയിൽ ആക്കിയ 130 ഹാൻസ് പാക്കറ്റുകളും വില്പന നടത്തി ലഭിച് കിട്ടിയ 18010/- രൂപയും, ആയത് ഓടിച്ചു വന്ന സിയാദ് S/o മുഹമ്മദ്, കുഴികണ്ടതിൽ വീട്, കൊടുങ്ങല്ലൂർ, ലോകമലേശ്വരം എന്നയാളെയും ടിയാൻ ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും, ശേഷം രഹസ്യ വിവരതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ മറ്റൊരു സ്ക്കൂട്ടറിന്റെ നമ്പർ നോക്കി പരിശോധന നടത്തുന്നതിനിടയിൽ സ്കൂട്ടർ ഓടിച്ചു വന്ന സന്ദീപ് 40/25, S/O സദാനന്ദൻ, ചാനടിക്കൽ ഹൌസ് ,കുടിലിങ്ങാബസാർ ദേശം,P വെമ്പാല്ലൂർ എന്നയാളെയും സ്കൂട്ടറും അതിൽ നിന്നും 60 പാക്കറ്റ് ഹാൻസുകളും കണ്ടെത്തി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ISHO M. K. ഷാജി, SI രമ്യ കാർത്തികേയൻ, Pro. SI സഹദ്, ASI മാരായ പ്രജീഷ്, ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് SI മുഹമ്മദ് അഷ്‌റഫ് എന്നിവരടങ്ങിയ സംഘമാണ് സഹസികമായി പിടികൂടിയത്


+ There are no comments
Add yours