ആയിരങ്ങൾ പങ്കെടുത്ത വൻ റാലിയോടെ ആണ് സമ്മേളനം ആരംഭിച്ചത്
ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിലെ ക്നായിതോമ്മാ നഗറിൽ നടന്ന സമ്മളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിന്നത് മതേതര മൂല്യത്തിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും പേരിലാണ്. എന്നാൽ ഇന്നത് തകർക്കപ്പെട്ട നിലയിലാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾക്ക് ആദ്യ വിത്തുകൾ പാകിയത് ക്രൈസ്തവ മിഷണറിമാരും സമുദായ സംവിധാനങ്ങളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്. വാസവൻ മുഖ്യപ്രഭാഷണം നടത്തി. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില് സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു.
ജോസ് കെ.മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎൽഎ, ചാണ്ടി ഉമ്മന് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം സുമാ എബി, സമുദായ സെക്രട്ടറി ടി.ഒ ഏബ്രഹാം തോട്ടത്തിൽ, ഫാ. ജേക്കബ് കല്ലുകളം, സമുദായ ട്രസ്റ്റി ടി.സി തോമസ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.




+ There are no comments
Add yours