അതിരമ്പുഴ പള്ളി പെരുന്നാളിന് കൊടിയേറി…

Estimated read time 0 min read

ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റാനോസിന്റെ തിരുനാളിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രാർത്ഥന മന്ത്രങ്ങളുടെ അകമ്പടിയോടെ വികാരി ഫാദർ മാത്യു പടിഞ്ഞാറെക്കുറ്റ് കൊടി ആശീർവദിച്ചു കൊടിയേറ്റ് കർമ്മം നിർവഹിച്ചു ആ സമയം മഞ്ഞയും വെള്ളയും നിറത്തിലുള്ള ആയിരക്കണക്കിന് ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു ചടങ്ങുകൾക്ക് സഹ കാർമികരായി ഫാദർ എബ്രഹാം കാടാത്തുകുളം, ഫാദർ അനീഷ് കാമിച്ചേരി, ഫാദർ ടോണി മണക്കുന്നേൽ,ഫാദർ അലൻ മാലിത്തറ, കുറുമ്പനാടം ഫൊറോന വികാരി ഫാദർ ജോബി കറുകപ്പറമ്പിൽ, ഫാദർ ഷാജി തുമ്പേച്ചിറയിൽ കൈക്കാരന്മാരായ ശ്രീ തോമസ് പുതുശ്ശേരി ജോൺസൺ തോട്ടത്തിൽ സാബു തെക്കേടത്ത് ബെന്നി മൂഴിയാങ്കൽ പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പ്ലാമൂട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

+ There are no comments

Add yours