ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

Estimated read time 0 min read

ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. യുവാവിനെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയത്.  ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചയാണ് വീട്ടിൽ ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ആരോപണം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി ദീപക്കിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വീഡിയോ പുറത്തുവന്നതിൽ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്ന്  ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

+ There are no comments

Add yours