ഇന്നെലെ നടന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനങ്ങള്‍…

Estimated read time 0 min read

ഇന്നെലെ നടന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനങ്ങള്‍*

മുൻ മന്ത്രി കെഎം മാണി ജന്മദിനമായ ജനുവരി 30ന് കാരുണ്യ ദിനമായി സംസ്ഥാന വ്യാപകമായി ആചരിക്കുവാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.2026 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തി.എല്‍ഡിഎഫ് ആരംഭിക്കുന്ന വടക്കന്‍ മേഖലാജാഥയിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ദേവസ്യയെയും തെക്കന്‍ മേഖലാജാഥയിലെ പാര്‍ട്ടി പ്രതിനിധിയായി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി അംഗം വി ടി ജോസഫിനെയും തീരുമാനിച്ചു.എല്‍ഡിഎഫ് മധ്യ മേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കും. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ ജോസ് കെ.മാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ ഡോ.എന്‍. ജയരാജ്, തോമസ് ചാഴികാടന്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ ബേബി ഉഴുത്തുവാല്‍, ജോണി നെല്ലൂര്‍ എക്‌സ്.എംഎല്‍.എ എന്നിവരും പങ്കെടുത്തു.

+ There are no comments

Add yours