മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി.

Estimated read time 1 min read

മാളയിൽ കാപ്പ കേസിലെ പ്രതി മദ്ധ്യവയസ്ക്കനെ അടിച്ചു കൊന്നു. മാള  കുരുവിലശ്ശേരിയിൽ മദ്ധ്യ വയസ്ക്കൻ ചക്കാട്ടിൽ തോമസ് 54നെ കാപ്പ കേസ്സിലെ പ്രതിയായിരുന്ന അയൽവാസിയുമായ വാടാശ്ശേരി പ്രമോദ് 32മരപലക കൊണ്ട് കൈയു० കാലു० ഒടിച്ചു. കോൺക്രീറ്റ്  പാളി കൊണ്ട് തലക്കടിച്ചു കൊന്നു. തിങ്കളാഴ്ച വൈകീട്ട് അടിച്ച് കൊന്നു. ഏറെ നാളുകളായി ഇരുവരും തമ്മിൽ വാക്ക് തർക്കവു० വഴക്കു० ഉണ്ടാകുക പതിവാണ്. അതിൻറെ പ്രതികാരമായിരിക്കാ० കൊലപാതകമെന്ന് നിഗമനം.   കൊലപാതകം നടത്തിയ ശേഷ० പ്രമോദ് മുങ്ങിയെന്ന് സ०ശയ०. ഇതിനു മുൻപ് പ്രമോദ് തോമസുമായി വഴക്കിട്ടുപ്പോൾ തോമസ് പോലീസ്സിൽ പരാതി നൽകിയിരുന്നു. അന്വേഷിച്ചെത്തിയ പോലീസ്സിനു നേരെ ഇയാൾ മാരകായുധ० എടുത്തതായു० പറയുന്നു. മാള എസ്എച്ച്ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  കേസ്സെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇന്ന് പോസ്റ്റ്മാർട്ടത്തിനു ശേഷ० തോമസിൻറെ മൃതദേഹം സ०സ്ക്കരിക്കു० .പ്രമോദ് കാപ്പ കേസ്സിലു० പ്രതിയായിരുന്നു. വധശ്രമത്തിൽ ഇയാൾ കണ്ണൂർ ജയിലായിരുന്നു. ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. പട० മരിച്ച തോമസ്.
remesheledathee News

+ There are no comments

Add yours