ഫാ.ജോൺസൺ ജി. ആലപ്പാട്ട്  നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച

Estimated read time 1 min read

ബഹുമാനപ്പെട്ട ജോൺസൻ ജി. ആലപ്പാട്ട് (59 വയസ്സ്) അച്ചൻ 2025 ജനുവരി 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു.

ജോൺസൻ അച്ചന്റെ ഭൗതീകശരീരം ജനുവരി 15 ബുധനാഴ്ച വൈകിട്ട് 4 മുതൽ 5 വരെ ചാലക്കുടയിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിനു വക്കുന്നതും, തുടർന്ന് വൈകിട്ട് 5.30 -ന്  പറപ്പൂക്കരയിലെ തറവാടു വീടായ സഹോദരൻ ഡോ. പീറ്റർ ആലപ്പാട്ടിന്റെ വസതിയിൽ കൊണ്ടുവരുന്നതും ജനുവരി 16 വ്യാഴാഴ്ച രാവിലെ 11.30 വരെ പൊതു ദർശനത്തിനു വക്കുന്നതും, തുടർന്ന് വീട്ടിലെ തിരുകർമ്മങ്ങൾ നടത്തുന്നതുമാണ്. വീട്ടിലെ തിരുകർമ്മങ്ങൾക്ക് ശേഷം, ഉച്ചക്ക് 12.30 -ന് പറപ്പൂക്കര സെന്റ് ജോൺ ഫൊറോന ഇടവക ദൈവാലയത്തിൽ കൊണ്ടു വന്നതിന് ശേഷം, 2 മണിക്ക് മൃതസംസ്കാര ശുശ്രുഷകൾ വിശുദ്ധ കുർബാനയോടുകൂടെ നടത്തുന്നതുമാണ്.

+ There are no comments

Add yours