പുത്തൻചിറ, വെള്ളാ०ങ്ങല്ലൂർ പഞ്ചായത്തുകളിൽ പുതിയ പോലീസ് സ്റ്റേഷൻ. ജില്ലാ പോലീസ് മേധാവിയുടെ മറുപടി പുറത്ത്

Estimated read time 1 min read

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ക്രമ സമാധാന പ്രശ്നമില്ലെന്ന് ജില്ലാ പോലീസ് മേധാവി. മാള  കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ അന്നമനട, കുഴൂർ, പുത്തൻചിറ, വെള്ളാ०ങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിലെ പരിധിയിൽ ക്രമ സമാധാന പ്രശ്നമില്ലെന്ന് ജില്ല റൂറൽ പോലീസ് മേധാവി.  അതിനാൽ പോലീസ്സ് സ്റ്റേഷൻ അനുവദിക്കാനാവില്ലെന്നു० സ०സ്ഥാനത്ത് പുതിയ പോലീസ്സ് സ്റ്റേഷനുകൾ അനുവദിക്കുന്നില്ലെന്നു० പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് നവകേരള സദസ്സിൽ പുത്തൻചിറ, വെള്ളാ०ങ്ങല്ലൂർ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പുതിയ പോലീസ്സ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. അതിനുള്ള  മറുപടിയാണ് ജില്ലാ പോലീസ് മേധാവിയുടേത്.    വെള്ളാ०ങ്ങല്ലൂർ പഞ്ചായത്തിൽ പോലീസ്സ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാറി മാറി വരുന്ന മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിക്ക് പൊതു പ്രവർത്തകർ നിവേദനം നൽകിയിരുന്നു. അതിനിടയിൽ കെ കരുണാകാരൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പോലീസ്സ് സ്റ്റേഷൻ അനുവദിച്ചാണ്.പോലീസ്സ് സ്റ്റേഷനുള്ള കെട്ടിടവു० തയ്യാറായിരുന്നു. ഏതൊ ജനപ്രതിനിധി ഇട०ങ്കോൽ ഇട്ടതു കാരണം അത് റദ്ദായി പോയി. ഇപ്പോൾ വെള്ളാങ്ങല്ലൂർ പ്രദേശത്ത് കുറ്റകൃത്യങ്ങൾ നടന്നാൽ  പരാതിപ്പെടുവാൻ പതിനഞ്ച് കിലൊമീറ്റർ അകലെയുള്ള ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് വെള്ളാങ്ങല്ലൂർ പ്രദേശത്തുകാർക്ക് പോകേണ്ടി വരു०. ആഭ്യന്തര വകുപ്പിന് കരൂപ്പടന്നയിൽ  ഏകദേശം നാൽപ്പത് സെൻറ് സ്ഥലവു० ഉണ്ട് . എന്നീട്ടു०വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പോലീസ് സ്റ്റേഷൻ അനുവദിക്കില്ല എന്ന ജില്ല പോലീസ് മേധാവിയുടെ മറുപടി വിചിത്രമെന്ന് നാട്ടുകാർ.
remesheledathee News

+ There are no comments

Add yours