ഇടുക്കിയിൽ വൻ തീപിടുത്തം. കോടികളുടെ നാശനഷ്ടം

Estimated read time 1 min read

ഇടുക്കിയിൽ വൻ തീപിടുത്തം

ഇടുക്കി വണ്ടിപ്പെരിയാറിൽ വൻ തീപിടുത്തം. പശുമല ജംഗ്ഷനിലെ KR ബിൽഡിംഗിലാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 5 സ്ഥാപനങ്ങളും രണ്ടാം നിലയിലെ 2 സ്ഥാപനങ്ങളും കത്തി നശിച്ചു. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി, സ്പെയർ പാർട്‌സ് കടകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് നശിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. 5 കടകളിലായി കോടികളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

+ There are no comments

Add yours