ആലുവ എടയപ്പുറത്ത് ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്.

Estimated read time 0 min read

ആലുവ എടയപ്പുറത്ത് ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്. എടയപ്പുറംക്കാരിയായ നയനയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടയപ്പുറം നേച്ചർ കവലയിലെ വളവ് തിരിക്കുന്നതിനിടെ വാതിൽ തുറന്ന് കുട്ടി തെറിച്ച് വീഴുകയായിരുന്നു.

ബസ്സുകളുടെ മത്സരയോട്ടമാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്നും വാതിൽ ശരിയായി അടയ്ക്കാൻ പോലും ബസ്സ് ജീവനക്കാർ കൂട്ടാക്കുന്നില്ലെന്നും മറ്റ് യാത്രക്കാർ ആരോപിച്ചു. തിരക്കിട്ട് പോകുന്നതിനിടെ ശരിയായ രീതിയിൽ ഡോറുകൾ അടക്കുന്നില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

+ There are no comments

Add yours