വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

Estimated read time 1 min read

വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. എടത്തറ അഞ്ചാമൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് സർക്കിൾ ഇൻസ്പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ശ്രീജിത്ത്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക എന്നിവർ പങ്കെടുത്തെന്ന് എക്സൈസ് അറിയിച്ചു.

ഒരാഴ്ച മുൻപ് ആറായിരത്തോളം പാക്കറ്റ് ഹാൻസുമായി കോഴിക്കോട് യുവാവ് പിടിയിലായിരുന്നു. കുന്നമംഗലം വരട്ട്യാക്ക് – പെരിങ്ങോളം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്‌. കുന്ദമംഗലം

+ There are no comments

Add yours