ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ മാറ്റി, ജയിലിൽ തുടരും
നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയത്. ഈ സാഹചര്യത്തിൽ ബോബി കാക്കനാട് ജയിലിൽ തന്നെ തുടരും. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന ബോബിക്ക് ഇല്ലെന്ന് കോടതി വ്യക്തമാക്കി.


+ There are no comments
Add yours