NM വിജയന്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞു!
വയനാട്ടിലെ DCC ട്രഷറർ NM വിജയന്റേയും മകന്റേയും ആത്മഹത്യയിൽ കോടതിയിൽ നിന്ന് കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം. ഈ മാസം 15 വരെ നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശം നൽകി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച വയനാട് സെഷൻസ് കോടതിയുടേതാണ് നടപടി. അറസ്റ്റ് ഭയന്ന് നേതാക്കൾ ഒളിവിൽ പോയെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം, ജില്ലയിലെ മുതിർന്ന നേതാവിന്റെ മരണത്തിൽ കോൺഗ്രസ് പ്രതിരോധത്തിലായിട്ടുണ്ട്


+ There are no comments
Add yours