UK യിൽ Care Giver ആയി ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 88 ഓളം ഉദ്യോഗാർത്ഥികളുടെ കൈയിൽനിന്നും 7 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയിൽനിന്നും തട്ടിയെടുത്ത് (10 കോടി) ചൊവ്വേലിക്കുടിയിൽ ജോസഫ് സി.കെ. എന്ന സൂരജ്, കണ്ണൂർ ജില്ലയിൽ ആലക്കോട്, കരുവഞ്ചാൽ വെള്ളാട്ട് സ്വദേശിയാണ് കർണാടകത്തിലെ മംഗലാപുരത്ത് പ്രവർത്തിച്ചുവരുന്ന U .K . in Regal Academy എന്ന സ്ഥാപനം വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത് നവമാധ്യമങ്ങളിൽ സ്വാധീനിച്ചത് ഇവരെ പരസ്യങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കാൻവേണ്ടി അഡ്വാൻസായി പണം ആവശ്യമില്ല എന്നത് ഉദ്യോഗാർത്ഥികളെ കൂടുതൽ ആകർഷിക്കാൻ ഇടയായി ശേഷം ഒരു വിദേശ വനിതയെകൊണ്ട് ഇന്റർവ്യൂ നടത്തി വിജയിച്ചതായി അറിയിപ്പ് നൽകുകയും U.K യുടെ Certificate of Sponsorship (COS), Offer letter ഉം നൽകിയശേഷം പണം ആവശ്യപ്പെട്ടതനുസരിച്ചാണ് നൽകിയത്.
എന്നാൽ ഇത് വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോൾ പല ഒഴിവുകഴിവ് പറഞ്ഞു മാസങ്ങൾ തള്ളിനീക്കി വീണ്ടും ഉദ്യോഗാർത്ഥികൾ എല്ലാവരും ഒത്തുകൂടി പണം ആവശ്യപ്പെട്ടപ്പോൾ മൂന്ന് മാസത്തിനു ശേഷമുള്ള കാലാവധിവെച്ച് എല്ലാ ഉദ്യോഗാർത്ഥികൾക്കും ചെക്ക് നൽകുകയായിരുന്നു. എന്നാൽ ഈ ചെക്ക് ബാങ്കിൽ സമർപ്പിച്ചപ്പോൾ അക്കൗണ്ടിൽ ആവശ്യമായ പണം ഇല്ലായെന്ന അറിയിപ്പാണ് ലഭിച്ചത് ഈ സമയംകൊണ്ട് ജോസഫ് സി.കെ എന്ന സൂരജ് വിദേശത്തു കടന്നതായി അറിയാൻ കഴിഞ്ഞു.
പണം നിക്ഷേപിച്ചിട്ടുള്ള എല്ലാവരും കേരളത്തിലെ വിവിധ ജില്ലകളിലുള്ള പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് (FIR) ഇട്ടിട്ടുള്ളതാകുന്നു എന്നാൽ ഇത് ഇപ്പോൾ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുന്നുണ്ട്.






+ There are no comments
Add yours