ജനുവരി 24 മുതൽ ഷൂട്ടിങ്ങുകൾ നിർത്തിവച്ചുകൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുകയാണ് സാങ്കേതിക വിദഗ്ദർഎന്നുള്ള തെറ്റായ വാർത്തകൾ ചാനലിൽ പ്രചരിക്കുന്ന ശരിയല്ലെന്ന് നേതൃത്വം . നിർമാതാക്കളുടെ സംഘടനയുമായി വേതന കരാർ പുതുക്കുന്നതിന് ചർച്ചകൾ നടത്തിയിട്ടുണ്ട് അതെല്ലാം പ്രതീക്ഷ നൽകുന്നതുമാണ് .
നടി നടന്മാർ അവർക്ക് ഇഷ്ടമുള്ള തരത്തിൽ പ്രതിഫലം കൂട്ടുമ്പോൾ സാങ്കേതിക വിദഗ്ധർ നിർമ്മാതാക്കൾ നൽകുന്ന തുകയിൽ മാത്രമാണ് ചെറുതും വലുതുമായ ചിത്രങ്ങളിൽജോലി ചെയ്തിട്ടുള്ളത് അവർക്കുവേണ്ടി നടത്തിയ ചർച്ചയിൽ നല്ല പുരോഗതിയും ഉണ്ട് വൈകാതെ ഇരു സംഘടനകളും യോജിച്ച് ഒരു തീരുമാനത്തിൽ എത്താനുള്ള സാഹചര്യമാണ് .
ഇത്തരം വാർത്തകൾ അർഹിക്കുന്ന അവഗണനയോടെ തള്ളുകയാണ് വേണ്ടത് സ്റ്റിയറിങ് കമ്മിറ്റി കൂടി ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യം വിശദീകരിച്ച് മാത്രം ആണ് സമരത്തെക്കുറിച്യും മറ്റു നടപടികളെ കുറിച്ച് ആലോചിക്കേണ്ടത് ഇത്തരം നടപടികളൊന്നും ആരംഭിക്കാത്ത സാഹചര്യത്തിൽ പ്രാഥമിക ചർച്ചകൾ മാത്രം നടക്കുമ്പോൾ സംഘടനയെ തുരങ്കം വയ്ക്കാൻ ആയിട്ടാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്.






+ There are no comments
Add yours