കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിനെ പിടിച്ചുകുലുക്കി കാട്ടുതീ. സംഭവത്തെ തുടർന്ന് മുപ്പതിനായിരത്തോളം പേർ പ്രദേശത്ത് നിന്ന് വീടൊഴിഞ്ഞുപോയി. 5 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തീപിടുത്തത്തിൽ പാലിസേഡ്സിലെ 15,800 ഏക്കറോളം സ്ഥലമാണ് കത്തി നശിച്ചത്. ആയിരത്തോളം വീടുകളും കാട്ടുതീയിൽ പൂർണമായും കത്തിയമർന്നു. ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


+ There are no comments
Add yours