യുവതിയെയും ഇരട്ട കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ പിടിയിൽ
കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ട പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. മുൻ സൈനികരും അഞ്ചൽ സ്വദേശികളുമായ ദിബിൽ കുമാർ, രാജേഷ് എന്നിവരാണ് പോണ്ടിചേരിയിൽ നിന്ന് CBIയുടെ പിടിയിലായത്. 2006 ലാണ് അലൈമൺ സ്വദേശിനി രഞ്ജിനിയെയും രഞ്ജിനിക്ക് പ്രതി ദിബിൽ കുമാറിൽ ജനിച്ച 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയും വാടകവീട്ടിലെത്തി ഇവർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.


+ There are no comments
Add yours