സുരേഷ് ഗോപിക്ക് മുന്നിൽ തോൽവി സമ്മതിച്ച് മമ്മൂക്കയും ലാലേട്ടനും

Estimated read time 1 min read

മമ്മൂക്കയേയും ലാലേട്ടനേയും തോൽപ്പിച്ച് സുരേഷ് ഗോപി

താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും പരാജയപ്പെടുത്തി സുരേഷ് ഗോപി. സൂപ്പർ താരങ്ങളുടെ പേരിൽ സംഘടിപ്പിച്ച 10 മിനിറ്റ് സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് സുരേഷ് ഗോപിയുടെ ടീം ഒന്നാമതെത്തിയത്. ‘ഫുട്ബോൾ ഹംഗാമ’ എന്ന് പേരിട്ടിരിക്കുന്ന മത്സരങ്ങളിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നയിക്കുന്ന 3 ടീമുകളാണ് പങ്കെടുത്തത്. 3 ടീമുകളിലും മത്സരാർത്ഥികളായി മറ്റു താരങ്ങൾ അണിനിരന്നു.

+ There are no comments

Add yours