മുതിർന്ന മാധ്യമപ്രവർത്തകൻ  പിഎൻ പ്രസന്നകുമാർ  അന്തരിച്ചു.

Estimated read time 0 min read

മുതിർന്ന മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡന്റുമായ പിഎൻ പ്രസന്നകുമാർ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം സെന്റ് ആൽബർട്‌സ് ഹൈസ്‌കൂൾ, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രസന്നകുമാർ, ചെക്കോസ്ലൊവാക്യയിലെ പ്രാഗിൽ നിന്നും ജേർണലിസത്തിൽ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു.

+ There are no comments

Add yours