യുവതിയെ പിന്തുടർന്ന് വീട്ടിലെത്തി, ബലാത്സംഗം ചെയ്യാൻ ശ്രമം
തലസ്ഥാനത്ത് യുവതിയെ പിന്തുടർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമം. മേനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) അറസ്റ്റിലായി. കടന്നുപിടിക്കുന്നതിനിടയിൽ നിലത്തുവീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കഠിനം പൊലീസ് കോടതിയിൽ ഹാജരാക്കി. ടെക്നോപാർക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവൽ.


+ There are no comments
Add yours