മൃദംഗവിഷൻ ഉടമ  പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ???

Estimated read time 1 min read

മൃദംഗവിഷന്റെ ഉടമ കീഴടങ്ങി

കലൂരിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് MLAയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘാടകൻ കീഴടങ്ങി. മൃദംഗവിഷൻ ഉടമ നിഘോഷ് കുമാറാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 2ന് പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് നിഘോഷിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. പറഞ്ഞ ദിവസം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. നിഘോഷാണ് മൃദംഗവിഷന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്.

+ There are no comments

Add yours