ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി:
കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖല കൺവൻഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ ട്രഷറർ കെ.ജെ.ജോൺസൺ, ഏരിയാ കമ്മിറ്റി അംഗം ലേഖ ഷാജൻ,എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖലയിൽ 3600 അംഗങ്ങളെ ചേർക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു. മേഖല പ്രസിഡന്റ് ഐ.ആർ.ബൈജു അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മേഖലാ സെക്രട്ടറി എം.നിഷാദ് സ്വാഗതവും മേഖല ട്രഷറർ വി.എസ്. പ്രതാപൻ നന്ദിയും രേഖപ്പെടുത്തി.


+ There are no comments
Add yours