ആനവണ്ടിയിൽ അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര

Estimated read time 0 min read

ആനവണ്ടിയിൽ അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര

കാടും മലയും പുഴയും കടന്ന് വാഗമൺ കാണാൻ അവരെത്തി അതും ആനവണ്ടിയിൽ. ബഡ്ജറ്റ് ടൂറിസം നടപ്പാക്കിയതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി അതിഥി തൊഴിലാളികളുടെ ഉല്ലാസയാത്ര. 42 പേർ അടങ്ങുന്ന സംഘം ഇന്നലെ പുലർച്ചെ 3നാണ് യാത്ര തിരിച്ചത്. വാഗമൺ, പൈൻ ഫോറസ്റ്റ്, പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം രാത്രി 12 ഓടെ വിഴിഞ്ഞത്ത് തിരികെ എത്തി. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 990 രൂപ മാത്രമാണ് ചെലവായത്.

+ There are no comments

Add yours