‘ശരണം വിളിയുമായി’ അയ്യനെ കണ്ട് വണങ്ങി ചാണ്ടി ഉമ്മൻ
ശബരിമലയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ MLA. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മൻ മല ചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയ ശേഷം മാളികപ്പുറത്തും ദർശനം നടത്തി. തുടർച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മൻ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണയും ചാണ്ടി ഉമ്മൻ ശബരിമല ദർശനത്തിനെത്തിയിരുന്നു.


+ There are no comments
Add yours