കാക്കനാട്ടെ ഡേറ്റിംഗ് ആപ്പ് കെണി വൻ ആസൂത്രിതം
എറണാകുളം കാക്കനാട്ട് യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച സംഘം നടത്തിയത് വൻ ആസൂത്രണമെന്ന് പൊലീസ്. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താൻ സ്വവർഗാനുരാഗിയാണെന്ന് യുവാവിനെ കൊണ്ട് പറയിച്ച് വീഡിയോ എടുത്തായിരുന്നു സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് കേസിൽ ആറ് യുവാക്കളെ പൊലീസ് പിടികൂടിയത്.


+ There are no comments
Add yours